ADVERTISEMENT

ഇംഫാൽ ∙ ഈ മാസം 14ന് ആരംഭിക്കുന്ന ‌ഭാരത് ജോഡോ ന്യായ് യാത്രയുടെ ഇംഫാലിലെ ഹത്താ കാങ്ജെബങ്ങിലെ ഉദ്ഘാടനച്ചടങ്ങിന് കോൺഗ്രസിന് അനുമതി ലഭിച്ചിട്ടില്ല. ഈ മാസം 2ന് ആണ് അപേക്ഷ കൊടുത്തത്. തിങ്കളാഴ്ചയ്ക്കകം അനുമതി തരാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുകൊടുത്തിരുന്നുവെങ്കിലും ഇതേവരെ സർക്കാരിൽനിന്ന് ഔദ്യോഗിക പ്രതികരണമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടമായ ന്യായ് യാത്ര ഇംഫാലിൽ ആരംഭിച്ചു മാർച്ച് 20നു മുംബൈയിലാണു സമാപിക്കുക. 

English Summary:

Permission delayed for Bharat Jodo Nyay Yatra inaugural function in Imphal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com