ADVERTISEMENT

ന്യൂഡൽഹി ∙ രാജസ്ഥാനിൽ ഭരണം പിടിച്ച് ഒരുമാസത്തിനകം നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത തിരിച്ചടി. കരൻപുർ മണ്ഡലത്തിൽ മന്ത്രി സുരേന്ദ്രപാൽ സിങ് കോൺഗ്രസിലെ രൂപീന്ദർ സിങ് കൂനറിനോട് 11,283 വോട്ടുകൾക്കു തോറ്റു. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും എംഎൽഎയുമായിരുന്ന ഗുർമീത് സിങ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മരിച്ചതോടെയാണ് വോട്ടെടുപ്പ് നീട്ടിവച്ചത്. ഗുർമീതിന്റെ മകനാണ് രൂപീന്ദർ. 

2018 ലെ തിരഞ്ഞെടുപ്പിലും സുരേന്ദ്രപാൽ ഇവിടെ തോറ്റിരുന്നു. ഭജൻലാൽ ശർമ മന്ത്രിസഭയിൽ ഡിസംബർ 30ന് ആണ് അദ്ദേഹം സഹമന്ത്രിയായി ചുമതലയേറ്റത്.നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 70 ആയി. ബിജെപിക്ക് 115 സീറ്റുകളുണ്ട്. ബിജെപിയുടെ അഹങ്കാരത്തിനു ജനങ്ങൾ തിരിച്ചടി നൽകിയതായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊതാസ്‍രയും പറഞ്ഞു. സ്ഥാനാർഥിയെ ബിജെപി മന്ത്രിയാക്കിയിട്ടും ജനങ്ങൾ കോൺഗ്രസിൽ വിശ്വാസമർപ്പിച്ചത് സന്തോഷകരമാണെന്നു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും പറഞ്ഞു. 

English Summary:

Setback for BJP in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com