ADVERTISEMENT

ചെന്നൈ ∙ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ ധർമപുരി പൊലീസ് കേസെടുത്തു. പദയാത്രയ്ക്കിടെ 8ന് ധർമപുരി പാപ്പിറെഡ്ഡിപട്ടിയിലെ സെന്റ് ലൂർദ്സ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമയ്ക്ക് മാലയിടാൻ ശ്രമിച്ച അണ്ണാമലൈയെ മണിപ്പുർ പ്രശ്നം ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ യുവാക്കൾ തടഞ്ഞിരുന്നു. ഇവരുടെ പരാതിയിൽ മതസ്പർധ വളർത്താൻ ശ്രമിച്ചതിനുൾപ്പെടെയാണ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ, അണ്ണാമലൈയെ തടഞ്ഞത് ഭരണകക്ഷിയായ ഡിഎംകെ പ്രവർത്തകരാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. 

English Summary:

Case against K Annamalai on attempt to trespass into church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com