ADVERTISEMENT

ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹിയിലെ മുൻ മന്ത്രി സത്യേന്ദർ ജെയിനിനു സ്ഥിരം ജാമ്യം അനുവദിക്കരുതെന്നു ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സുപ്രീം കോടതിയിൽ വാദിച്ചു. കേസിൽ ഉൾപ്പെട്ട കമ്പനികളിൽ ജെയിനിന് ഇപ്പോഴും സ്വാധീനമുണ്ടെന്നും ഇതു കേസന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കോടതിയിൽ വാദിച്ചു. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചു കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം വീണ്ടും നീട്ടിയിരുന്നു.

English Summary:

Enforcement directorate opposed permanent bail to Satyendar Jain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com