ADVERTISEMENT

ന്യൂഡൽഹി∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നു സൂചന. ഫെബ്രുവരി ഒന്നിനായിരിക്കും ഇടക്കാല ബജറ്റ് (വോട്ട് ഓൺ അക്കൗണ്ട്) അവതരണം. ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാലാണ് ഇടക്കാല ബജറ്റ്. തിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാരായിരിക്കും അടുത്ത സാമ്പത്തികവർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. 

അതുവരെയുള്ള ചെലവുകൾക്കായാണ് വോട്ട് ഓൺ അക്കൗണ്ട്. ഏപ്രിൽ 1 മുതൽ 5 മാസത്തേക്കുള്ള ചെലവുകളാണ് ഈ പരിധിയിൽ വരിക. രാഷ്ട്രപതി ദ്രൗപദി മുർമു 31ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. 'വോട്ട് ഓൺ അക്കൗണ്ട്' ആയതിനാൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ മുൻപ് പറഞ്ഞിരുന്നു. 

English Summary:

Interim Budget on February 1: Budget Session from 31st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com