ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിലെ കോൺഗ്രസ് നേതൃസംഘം അയോധ്യയിൽ രാമക്ഷേത്രത്തിലെത്തി. സരയൂ നദിയിൽ കുളിച്ച ശേഷം സംഘം നിലവിലുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി. സന്ദർശനത്തിനു പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധമില്ലെന്നും മകരസംക്രാന്തിയോട് അനുബന്ധിച്ചാണു ദർശനം നടത്തിയതെന്നും നേതാക്കൾ പറഞ്ഞു. 

യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായി, നിയമസഭാകക്ഷി നേതാവ് ആരാധന മിശ്ര, എഐസിസി സെക്രട്ടറി ധീരജ് ഗുർജർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോൺഗ്രസ് എംപി ദീപേന്ദർ സിങ് ഹൂഡയും ഇന്നലെ അയോധ്യ സന്ദർശിച്ചു. ഇതിനിടെ, ക്ഷേത്ര പരിസരത്ത് കോൺഗ്രസ് പതാകയുമായി എത്തിയ പ്രവർത്തകർക്കു മർദനമേറ്റു. ഇതിനു പിന്നിൽ ബിജെപിയാണെന്നു പാർട്ടി ആരോപിച്ചു. 

English Summary:

Congress leaders of Uttar Pradesh reached Ram Temple in Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com