ഇഡിയും സിബിഐയും ബ്രിട്ടനിലേക്ക്; ലക്ഷ്യം മല്യ, നീരവ് മോദി, ഭണ്ഡാരി
Mail This Article
×
ന്യൂഡൽഹി∙ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടനിലേക്ക് പോകും. സിബിഐ, ഇ.ഡി, എൻഐഎ എന്നീ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് ഈ മാസം തന്നെ ബ്രിട്ടനിലേക്ക് തിരിക്കുക.
കിങ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ 17 ബാങ്കുകളെയാണു കബളിപ്പിച്ചത്. 9000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം 2016 മാർച്ചിലാണ് മല്യ മുങ്ങിയത്. വജ്രവ്യാപാരിയായ നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിനെ 6500 കോടി രൂപയാണ് കബളിപ്പിച്ചത്. ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിക്കെതിരെ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുടെ പേരിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
English Summary:
Enforcement directorate and CBI to britan, targeting Vijay Mallya, Nirav Modi, Sanjay Bhandari
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.