ADVERTISEMENT

ലക്നൗ ∙ ജമ്മു കശ്മീരിലെ പീർ പഞ്ചാൽ, രൗജൗരി– പൂഞ്ച് മേഖലകളിൽ ഏതാനും മാസങ്ങളായി തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടുവെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതി പൊതുവേ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനാ ദിനത്തോടനുബന്ധിച്ചുള്ള വാർഷിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സേനയുടെ ശ്രമങ്ങളുടെ ഫലമായി കശ്മീരിലെ അക്രമസംഭവങ്ങളിൽ വലിയതോതിൽ കുറവുണ്ട്. നിയന്ത്രണരേഖയിൽ വെടിനിർത്തൽ ധാരണ നിലനിൽക്കുമ്പോഴും നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം തുടരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം അതിർത്തി മേഖലകളിൽ ലഭിക്കുന്നുണ്ടെന്ന് ഇതിൽ നിന്നു വ്യക്തമാണ്. നുഴഞ്ഞുകയറ്റശ്രമങ്ങളെ ഇന്ത്യൻ സേന പരാജയപ്പെടുത്തുന്നുണ്ടെന്നും പാണ്ഡെ പറഞ്ഞു. കരസേനാ ദിനത്തോട് അനുബന്ധിച്ചുള്ള പരേഡ് കഴിഞ്ഞവർഷം മുതലാണ് ഡൽഹിക്കു പുറത്തു നടത്താൻ തീരുമാനിച്ചത്.

English Summary:

Terrorism rises in some areas of Jammu and Kashmir says Army chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com