ADVERTISEMENT

അയോധ്യയിൽ 22നു പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹത്തിന്റെ  ചിത്രങ്ങൾ പുറത്തുവന്നു. രാമന്റെ 5 വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹം കഴിഞ്ഞദിവസം ഗർഭഗൃഹത്തിൽ സ്ഥാപിക്കുന്നതിനു മുൻപു പകർത്തിയ ചിത്രങ്ങളാണിത്. ആടയാഭരണങ്ങളണിഞ്ഞ് സ്വർണ വില്ലും ശരവും പിടിച്ചുനിൽക്കുന്ന വിഗ്രഹത്തിന്റെ ചിത്രത്തിൽ കണ്ണുകൾ തുണി കൊണ്ടു മൂടിയിട്ടുണ്ട്.

അചൽമൂർത്തി എന്ന നിലയിൽ ഈ വിഗ്രഹമായിരിക്കും പ്രധാന പ്രതിഷ്ഠ. താൽക്കാലിക ക്ഷേത്രത്തിൽ ഇപ്പോഴുള്ള വിഗ്രഹം ഇതിനു താഴെ പ്രതിഷ്ഠിക്കും. മൈസൂരു സ്വദേശിയായ ശിൽപി അരുൺ യോഗിരാജാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിൽ നിർമിച്ചത്.

English Summary:

Ram lalla idol first photo inside ayodhya temple revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com