ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപൂരി ഠാക്കുറിനു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത‌രത്നം. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ‘ജനനായകൻ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന കർപൂരി ഠാക്കുറിന്റെ 100–ാം ജന്മവാർഷികദിനമാണിന്ന്.

1967– 68 ൽ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹം രണ്ടുവട്ടം മുഖ്യമന്ത്രിയായി. ബിഹാറിലെ സമസ്തിപുരിൽ ജനിച്ച കർപൂരി ഠാക്കുർ കമ്യൂണിസ്റ്റ് വിദ്യാർഥി സംഘടനയായ എഐഎസ്എഫിലൂടെയാണു പൊതുപ്രവർത്തനം ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത അദ്ദേഹം സ്വാതന്ത്ര്യ സമരകാലത്ത് 26 മാസം ജയിൽവാസം അനുഷ്ഠിച്ചു. 1952 ൽ താജ്പുർ മണ്ഡലത്തിൽനിന്ന് ആദ്യമായി എംഎൽഎ ആയി. ഭാരതീയ ക്രാന്തിദളിന്റെ നേതാവായാണ് ആദ്യം മുഖ്യമന്ത്രി കസേരയിലെത്തിയത്; രണ്ടാം വട്ടം ജനതാ പാർട്ടി നേതാവായും. 

English Summary:

Former Bihar chief minister Karpoori Thakur confered Bharat Ratna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com