നിയമ സഹായത്തിന് കേന്ദ്രത്തിന്റെ ടോൾ ഫ്രീ നമ്പർ
Mail This Article
×
ന്യൂഡൽഹി ∙ ആവശ്യക്കാർക്ക് അഭിഭാഷകരുടെ നിയമോപദേശം വരെ ലഭ്യമാക്കുന്ന ന്യായ സേതു ടോൾ ഫ്രീ നമ്പർ സേവനത്തിന് കേന്ദ്ര നിയമമന്ത്രാലയം തുടക്കമിട്ടു. ടോൾ ഫ്രീ നമ്പർ: 14454.
നീതി വകുപ്പിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മെഹ്‍വാൾ അധ്യക്ഷത വഹിച്ചു. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി പ്രസംഗിച്ചു. ഹമാര സംവിധാൻ, ഹമാര സമ്മാൻ പ്രചാരണ പരിപാടിക്കും ചടങ്ങിൽ തുടക്കമായി. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പദ്ധതി തുടങ്ങിയതെന്ന് നീതി വകുപ്പ് സെക്രട്ടറി എസ്.കെ.ജെ. റഹ്തെ പറഞ്ഞു.
English Summary:
Government of India toll-free number for legal assistance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.