വീണ്ടും അച്ഛനാകുന്ന കാര്യം ‘പ്രഖ്യാപിച്ച്’ ഭഗവന്ത് മാൻ
Mail This Article
×
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ താൻ പിതാവാകാൻ പോകുന്ന കാര്യം കൂടി കൂട്ടിച്ചേർത്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. ലുധിയാനയിൽ വെള്ളിയാഴ്ച നടന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടെയായിരുന്നു സദസിൽ കൗതുകം സൃഷ്ടിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ‘മാർച്ചിൽ വലിയൊരു സന്തോഷത്തെ വരവേൽക്കാൻ ഞാനും തയാറെടുക്കുകയാണ്. ഭാര്യ ഡോ. ഗുർപ്രീത് കൗർ 7 മാസം ഗർഭിണിയാണ്’– പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രിയായ ശേഷം 2022 ജൂലൈയിലാണു ഡോ. ഗുർപ്രീത് കൗറിനെ ഭഗവന്ത് മാൻ വിവാഹം ചെയ്തത്. ആദ്യ ഭാര്യ ഇന്ദർപ്രീത് കൗറുമായി 7 വർഷം മുൻപ് വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ 2 മക്കളുണ്ട്.
English Summary:
Punjab chief minister Bhagwant Mann announces that he is going to become father again
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.