കരസേനയിൽ ആദ്യ വനിതാ സുബേദാർ
Mail This Article
×
ന്യൂഡൽഹി ∙ കരസേനയിലെ ആദ്യ വനിതാ സുബേദാർ എന്ന പെരുമ ട്രാപ്പ് ഷൂട്ടിങ് താരം പ്രീതി രജക്ക് കരസ്ഥമാക്കി. സേനയിൽ ഹവീൽദാറായ പ്രീതിക്ക് കായിക മേഖലയിലെ നേട്ടങ്ങൾക്കുള്ള അംഗീകാരമായാണു സ്ഥാനക്കയറ്റം ലഭിച്ചത്. ഹവീൽദാറിൽ നിന്ന് സുബേദാർ റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം ഇരട്ട പ്രമോഷനാണ്. ഇതുവഴി ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെസിഒ) വിഭാഗത്തിലേക്ക് ഇവരെത്തി. ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ് ഷൂട്ടിങ്ങിൽ പ്രീതി വെള്ളി നേടിയിരുന്നു. 2022 ഡിസംബറിലാണ് സേനയുടെ ഭാഗമായ മിലിറ്ററി പൊലീസിൽ പ്രീതി ചേർന്നത്.
English Summary:
Trap shooter Preeti Rajak becomes first woman Subedar in Indian army
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.