പൂനം പാണ്ഡെ മരിച്ചെന്ന് അഭ്യൂഹം
Mail This Article
മുംബൈ ∙ മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചതായി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരന്നു. സെർവിക്കൽ കാൻസർ ബാധിച്ച് വ്യാഴാഴ്ച രാത്രി മരിച്ചെന്നാണു പ്രചരിച്ചതെങ്കിലും സ്ഥിരീകരണമില്ല. ഏതാനും ദിവസം മുൻപും ഇൻസ്റ്റഗ്രാം വിഡിയോയിൽ അവർ ആരോഗ്യവതിയായി പ്രത്യക്ഷപ്പെട്ടിരുന്നു.
മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പൂനം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചു. 2013 ൽ ‘നഷ’ എന്ന ഹിന്ദിച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ പൂനം പാണ്ഡെ 2020 ൽ സാം ബോബെ എന്ന വ്യവസായിയെ വിവാഹം ചെയ്തു. ലൈംഗിക പീഡനം ആരോപിച്ച് ഇയാൾക്കെതിരെ മുംബൈ പൊലീസിൽ പിന്നീടു പരാതി നൽകുകയും 2021ൽ വിവാഹമോചനം നേടുകയും ചെയ്തു. 2011 ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.