ADVERTISEMENT

മാലി ∙ മാലിദ്വീപിലുള്ള ഇന്ത്യൻ സൈനികരുടെ ആദ്യസംഘത്തെ മാർച്ച് 10ന് മുൻപും അവശേഷിക്കുന്നവരെ മേയ് 10നു മുൻപും മടക്കി അയയ്ക്കുമെന്നു പ്രസിഡന്റ് മുഹമ്മദ് മുയ്സു പറഞ്ഞു. വിദേശസൈനികരെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നുള്ള വാഗ്ദാനത്തിന്റെ പേരിലാണു ജനങ്ങൾ തന്നെ പിന്തുണച്ചതെന്നും പാർലമെന്റിൽ നടത്തിയ ആദ്യപ്രസംഗത്തിൽ മുയ്സു പറഞ്ഞു. നവംബർ 17നു പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ മാലദ്വീപിലെ 88 സൈനികരെയും പിൻവലിക്കണമെന്ന് മുയ്സു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയോട് അടുപ്പമുള്ള ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് ചൈനാപക്ഷപാതിയായ മുയ്സു പ്രസിഡന്റായത്. 

English Summary:

President Mohamed Muizzu said that first batch of Indian soldiers in Maldives will be sent back before March 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com