പവാർ പക്ഷത്തിന് പുതിയ പേര്
Mail This Article
×
ന്യൂഡൽഹി ∙ എൻസിപി ശരദ്പവാർ പക്ഷത്തിന്റെ പേര് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ എന്നായിരിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. പവാർ പക്ഷം നൽകിയ 3 പേരുകളിൽ ആദ്യത്തെതായിരുന്നു ഇത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താനുള്ള ഒരു തവണത്തെ ഓപ്ഷനായാണ് ഇതു നൽകുന്നതെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി–ശരദ് റാവു പവാർ, എൻസിപി–ശരദ്പവാർ എന്നിവയായിരുന്നു മറ്റു 2 പേരുകൾ. എൻസിപിയുടെ ഔദ്യോഗിക പക്ഷം അജിത് പവാർ വിഭാഗമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം കമ്മിഷൻ വിധിച്ചിരുന്നു. പവാർ പക്ഷത്തിന്റെ ചിഹ്നവും പേരും സംബന്ധിച്ച അന്തിമ തീരുമാനം പിന്നീടായിരിക്കും.
English Summary:
New name and symbol for Sharad pawar's party
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.