ADVERTISEMENT

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി നഗരത്തിൽ അധികൃതർ മദ്രസ പൊളിച്ചുനീക്കിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 2 പേർ കൊല്ലപ്പെട്ടു. 80 പേർക്കു പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. ഇന്റർനെറ്റ് വിഛേദിച്ച് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. കണ്ടാലുടൻ വെടിവയ്ക്കാനും അധികൃതർ ഉത്തരവിട്ടു. 

സർക്കാർ ഭൂമി കയ്യേറിയാണു മദ്രസ നിർമിച്ചതെന്നും മുൻകൂർ നോട്ടിസ് നൽകിയശേഷമാണു മുൻസിപ്പൽ കോർപറേഷൻ 2 കെട്ടിടവും ഇടിച്ചുനിരത്തിയതെന്നും ജില്ലാ കലക്ടർ വന്ദന സിങ് അറിയിച്ചു. മദ്രസയായോ മതസ്ഥാപനമായോ റജിസ്റ്റർ ചെയ്തിരുന്നില്ല. വ്യാഴാഴ്ച പൊളിച്ചുനീക്കലിനു പിന്നാലെയാണു പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധത്തിനിറങ്ങിയത്. പൊലീസിനുനേരെ കല്ലേറും പെട്രോൾ ബോംബേറും ഉണ്ടായെന്നും പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്നും കലക്ടർ പറഞ്ഞു. അക്രമികൾക്കെതിരെ ദേശ സുരക്ഷാനിയമം (എൻഎസ്എ) ചുമത്തി കേസെടുക്കുമെന്നു ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നതതലയോഗം വിളിച്ചു സ്ഥിതി വിലയിരുത്തി. 

English Summary:

Violence over Madrasa demolition in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com