രാമക്ഷേത്രം സന്ദർശിച്ച് കേജ്രിവാളും മാനും
Mail This Article
×
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. മാതാപിതാക്കൾ, ഭാര്യ സുനിത എന്നിവർക്കൊപ്പമാണ് കേജ‍്‍രിവാൾ ക്ഷേത്രത്തിലെത്തിയത്. രാമക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർഥിച്ചത് ഏറെ സന്തോഷം നൽകിയതായി കേജ‍്‍രിവാൾ പറഞ്ഞു.
രാജ്യത്ത് സന്തോഷവും സമാധാനവും നിലനിൽക്കാൻ പ്രാർഥിച്ചതായി ദർശനത്തിനു ശേഷം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണമുണ്ടായിരുന്നെങ്കിലും കേജ‍്‍രിവാൾ പങ്കെടുത്തിരുന്നില്ല. ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം പിന്നീട് സന്ദർശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
English Summary:
Arvind Kejriwal and Bhagwant Mann visited Ayodhya ram temple
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.