ADVERTISEMENT

ചെന്നൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 8 മാസമായി ജയിലിൽ കഴിയുന്ന വി.സെന്തിൽ ബാലാജി മന്ത്രിസ്ഥാനം രാജിവച്ചു. കഴിഞ്ഞ ജൂൺ 14ന് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റിലായ അദ്ദേഹം ജയിലിൽ നിന്നു തയാറാക്കിയ രാജിക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കൈമാറി. മാസങ്ങളായി ജയിലിലുള്ള ആൾ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു.

19 തവണ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട സെന്തിലിന്റെ പുതി ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലാണ്. അധികാര പദവിയിലിരിക്കുന്നയാൾ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന ഇ.ഡി വാദം സ്വീകരിച്ചാണ് നേരത്തേ ജാമ്യം നിഷേധിക്കപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാരിന്റെ മുഖം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജിയെന്നാണ് വിലയിരുത്തൽ. ജയലളിത സർക്കാരിൽ ഗതാഗത വകുപ്പു മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു കോഴ വാങ്ങിയെന്ന കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

Senthil Balaji resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com