തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശരദ് പവാർ കോടതിയിൽ
Mail This Article
×
ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതിനെതിരെ ശരദ് പവാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അംഗീകാരം ലഭിച്ച അജിത് പവാർ നേരത്തെ തന്നെ തടസ്സഹർജി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷം കഴിഞ്ഞ 6ന് ആണ് അജിത് പവാറിന്റെ വിഭാഗത്തെ അംഗീകരിച്ചത്. പാർട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും ഇവർക്ക് നൽകി. ശരദ്പവാർ പക്ഷത്തിന്റെ പേര് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ എന്നായിരിക്കുമെന്നു പിന്നീടു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു.
English Summary:
Sharad Pawar in court against Election Commission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.