സുപ്രീം കോടതിയിൽ നിന്ന് ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്
Mail This Article
×
ന്യൂഡൽഹി ∙ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷ പിൻവലിച്ചു. വിചാരണക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകുകയാണെന്നും ഹർജി പിൻവലിക്കുകയാണെന്നും ഉമറിന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചു.
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഈ മാസം ഒന്നിനു 13–ാം തവണയും മാറ്റിയിരുന്നു. കഴിഞ്ഞ വർഷം മേയ് മുതൽ ഈ ഹർജി തുടർച്ചയായി മാറ്റുകയാണ്. യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. വിചാരണക്കോടതിയും 2022 ഒക്ടോബറിൽ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണു സുപ്രീം കോടതിയെ സമീപിച്ചത്.
English Summary:
Umar Khalid withdraws bail plea from Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.