ADVERTISEMENT

ചെന്നൈ ∙ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നയത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. രാജ്യമൊട്ടാകെ ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണെന്നും അപ്രായോഗികമാണെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

സഖ്യകക്ഷികളായ കോൺഗ്രസ്, വിസികെ തുടങ്ങിയ പാർട്ടികൾ പ്രമേയത്തെ അനുകൂലിച്ചു. ഒരേസമയം തിരഞ്ഞെടുപ്പ് നടന്നാൽ ചെലവു കുറയ്ക്കാനാകുമെന്ന് അണ്ണാഡിഎംകെ നിലപാടെടുത്തു. അതേസമയം, ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച മറ്റൊരു പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

English Summary:

Tamil Nadu assembly has passed a resolution against one nation, one election policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com