സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ല
Mail This Article
×
ന്യൂഡൽഹി ∙ കോടതി ഉത്തരവില്ലാതെ, ഇളയ സഹോദരിയുടെ രക്ഷാകർതൃത്വം വഹിക്കാൻ മൂത്ത സഹോദരിക്ക് നിയമപരമായ അവകാശമില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.
മറ്റൊരു സഹോദരിക്കും കുടുംബത്തിനുമൊപ്പമുള്ള ഇളയ സഹോദരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ സ്വദേശിനി നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ചാണ് ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇളയ സഹോദരിയെ ബലമായി ഒപ്പം പാർപ്പിക്കുകയും കാനഡയിലേക്ക് കൊണ്ടുപോകുകയും ചെയ്തെന്നാണ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ, പെൺകുട്ടി സ്വമേധയാ ആണ് താമസിക്കുന്നതെന്നാണു പൊലീസ് നൽകിയ റിപ്പോർട്ട്.
രക്ഷാകർതൃത്വം ആവശ്യപ്പെട്ട് മൂത്ത സഹോദരിക്ക് ഉചിതമായ കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
English Summary:
Elder Sister Has No Legal Right To Exercise Guardianship Over Younger Sister,unless there's a court order,says Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.