ADVERTISEMENT

ന്യൂഡൽഹി ∙ ചണ്ഡിഗഡ് മേയറായ ബിജെപി നേതാവ് മനോജ് സൊൻകർ രാജിവച്ചു. തിരഞ്ഞെടുപ്പ് കേസിൽ സുപ്രീം കോടതി ഇന്നു വാദം കേൾക്കാനിരിക്കെയാണ് രാജി. കഴിഞ്ഞ മാസം 30നു നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ കുൽദീപ് കുമാറിന് 20 വോട്ടും മനോജ് സൊൻകറിന് 16 വോട്ടുമാണ് ലഭിച്ചത്.

എന്നാൽ, കുൽദീപിനു ലഭിച്ചതിൽ 8 വോട്ട് അസാധുവാണെന്ന് വരണാധികാരി അനിൽ മാസി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചു. ആം ആദ്മിയുടെ 8 വോട്ടുകൾ വരണാധികാരി വെട്ടുംതിരുത്തും വരുത്തി അസാധുവാക്കിയെന്നാണ് ആരോപണം.

മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്നു സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു. ഇതിനിടെ ഇന്ത്യ മുന്നണിയുടെ ഭാഗമായ 3 എഎപി നഗരസഭാ കൗൺസിലർമാർ ബിജെപിയിൽ ചേർന്നെന്ന് ബിജെപി നേതാവ് അരുൺ സൂദ് അറിയിച്ചു.

English Summary:

BJP's Manoj Sonkar resigns as Chandigarh mayor day before supreme court hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com