പിന്നാക്ക, ദലിത് ഉടമസ്ഥതയിൽ ഒരു വലിയ കമ്പനി പോലുമില്ല: രാഹുൽ
Mail This Article
×
പ്രയാഗ്‍രാജ് (യുപി) ∙ ജനസംഖ്യയുടെ 73 % ഒബിസി, ദലിത്, ആദിവാസി വിഭാഗങ്ങളാണെങ്കിലും അവരുടെ ഉടമസ്ഥതയിൽ രാജ്യത്തെ ഏറ്റവും വലിയ 200 കമ്പനികളിൽ ഒന്നുപോലും ഇല്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ എക്സ്റേ പോലെ ജാതി സെൻസസ് എല്ലാം പുറത്തുകൊണ്ടുവരുമെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അലഹാബാദ് സർവകലാശാലയ്ക്കു സമീപം നടന്ന സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
ഒബിസി, ദലിത്, ആദിവാസി വിഭാഗത്തിലെ കുട്ടികൾക്കു ഭാവിയില്ലാത്ത സ്ഥിതിയാണ്. രാജ്യത്തു ഒബിസി 50 ശതമാനവും ദലിത് 15 ഉം ആദിവാസികൾ 8 ശതമാനവുമാണ്. എന്നിട്ടും പ്രധാനപ്പെട്ട 90 ഐഎഎസ് ഉദ്യോഗസ്ഥരിൽ 3 പേർ മാത്രമാണ് ഈ വിഭാഗങ്ങളിൽനിന്നുള്ളത്. വൻകിട വ്യവസായികളുടെ കടങ്ങളല്ലാതെ കർഷകരുടെ കടങ്ങൾ ഒരിക്കൽപോലും ബിജെപി സർക്കാർ എഴുതിത്തള്ളിയിട്ടില്ല – രാഹുൽ ആരോപിച്ചു.
English Summary:
Not even a single big company is backward, Dalit owned: Rahul Gandhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.