ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരടക്കം 41 പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സോണിയ രാജസ്ഥാനിൽനിന്നും നഡ്ഡ ഗുജറാത്തിൽനിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ.മുരുഗൻ തുടങ്ങിയവരും എതിരില്ലാതെ വിജയിച്ചവരുടെ പട്ടികയിലുണ്ട്. 41 ൽ 20 എണ്ണം ബിജെപിക്കും 6 എണ്ണം കോൺഗ്രസിനുമാണ്. 15 സീറ്റുകൾ മറ്റു കക്ഷികൾ നേടി. രാജ്യസഭയിൽ ഒഴിവുവന്ന 56 സീറ്റിൽ ബാക്കി 15 എണ്ണത്തിലേക്ക് (യുപി, കർണാടക, ഹിമാചൽപ്രദേശ്) 27നു തിരഞ്ഞെടുപ്പ് നടക്കും.

English Summary:

Sonia Gandhi and JP Nadda elected to Rajya Sabha unopposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com