ADVERTISEMENT

ബെംഗളൂരു ∙ അയോധ്യ തീർഥാടകരുടെ സ്പെഷൽ ട്രെയിൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 3 യുവാക്കളിൽ ഒരാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി റെയിൽവേ ഡിവിഷൻ ജീവനക്കാരൻ ഷെയ്ഖ് ഖാൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പ്രതികൾ ട്രെയിനിൽ കയറുന്നത് തീർഥാടകർ തടഞ്ഞപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസിനെ ഏൽപിച്ചെങ്കിലും കേസെടുക്കാതെ വിട്ടയച്ചതോടെ യാത്രക്കാർ സ്റ്റേഷനിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പ്രതികളിലൊരാളെ പിടികൂടി അന്വേഷണം വ്യാപകമാക്കിയത്.

English Summary:

Threat to Ayodhya train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com