ADVERTISEMENT

ന്യൂഡൽഹി ∙ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വ്യാപാര കരാറിൽ നിന്നു കാർഷിക മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വിവിധ കർഷക സംഘടനകളുടെ പ്രതിഷേധം. ഡബ്ല്യുടിഒയുടെ മന്ത്രിതല സമ്മേളനം യുഎഇയിൽ ആരംഭിച്ച പശ്ചാത്തലത്തിലാണു യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ പ്രതിഷേധം നടത്തിയത്. 

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ സമരത്തിൽ ആയിരക്കണക്കിനു കർഷകർ അണിനിരന്നു. കേന്ദ്ര സർക്കാരിനെതിരെയും പല സ്ഥലങ്ങളിലും പ്രതിഷേധം നടന്നു. കേന്ദ്രസർക്കാർ മുൻപു നൽകിയ വാഗ്ദാനം പാലിക്കുന്നില്ലെന്നു കർഷക നേതാക്കൾ ആരോപിച്ചു. 

അതേസമയം, സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്ട്രീയേതരം) ദില്ലി ചലോ മാർച്ചിനിടെ കൊല്ലപ്പെട്ട ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേസ് റജിസ്റ്റർ െചയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണു കുടുംബാംഗങ്ങളും സംഘടനകളും. ദില്ലി ചലോ പ്രതിഷേധം 29 വരെ നിർത്തിവച്ചിരിക്കുകായാണു സംഘടനകൾ. 

പ‍ഞ്ചാബ്–ഹരിയാന അതിർത്തിയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കാൻ നിർദേശിക്കണമെന്നും കർഷകർക്കെതിരെയുള്ള പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. 

English Summary:

Agriculture should be excluded from trade deal demands Farmers' organizations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com