കമൽഹാസനായി സിപിഎമ്മിന്റെ കോയമ്പത്തൂർ സീറ്റിൽ നോട്ടമിട്ട് ഡിഎംകെ; പകരം തെങ്കാശി നൽകും
Mail This Article
×
ചെന്നൈ ∙ ഡിഎംകെയും ഇടതുപാർട്ടികളുമായുള്ള സീറ്റ് വിഭജന ചർച്ച നീളുന്നു. 2019 ൽ കോയമ്പത്തൂർ, മധുര സീറ്റുകളിൽ മത്സരിച്ചു വിജയിച്ച സിപിഎമ്മിനോട് ഇത്തവണ കോയമ്പത്തൂരിനു പകരം തെങ്കാശിയിൽ മത്സരിക്കാൻ ഡിഎംകെ ആവശ്യപ്പെട്ടു. സഖ്യത്തിൽ ചേരാൻ സാധ്യതയുള്ള മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനു കോയമ്പത്തൂർ സീറ്റിലാണു നോട്ടം.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ ഒറ്റയ്ക്കു മത്സരിച്ച് രണ്ടാമതെത്തിയ കമൽ 1728 വോട്ടുകൾക്കാണു പരാജയപ്പെട്ടത്. എന്നാൽ, സീറ്റിന്റെ കാര്യത്തിൽ സിപിഎം വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല. സിപിഐയും കൂടുതൽ സീറ്റിനായി സമ്മർദം തുടരുകയാണ്. കഴിഞ്ഞ തവണ നാഗപട്ടണം, തിരുപ്പൂർ സീറ്റുകളിൽ മത്സരിച്ചു സിപിഐ വിജയിച്ചിരുന്നു.
English Summary:
DMK eyeing Coimbatore for Kamal Haasan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.