ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിൽ കോൺഗ്രസുമായി കൈകോർക്കാൻ വിസമ്മതിച്ച് ‘ഇന്ത്യ’ മുന്നണിയിൽനിന്ന് അകലം പാലിക്കുന്ന മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാൻ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ രംഗത്തിറങ്ങിയേക്കും. ശരദ് പവാർ, അരവിന്ദ് കേജ്‌രിവാൾ, അഖിലേഷ് യാദവ് എന്നിവർ മമതയുമായി സംസാരിച്ചേക്കും.

ബംഗാളിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാകാൻ മമത തയാറായില്ലെങ്കിൽ അസം, മേഘാലയ എന്നിവിടങ്ങളിലും തൃണമൂൽ സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഈ 3 സംസ്ഥാനങ്ങളിലും മുന്നണിയിലെ കക്ഷികൾ പരസ്പരം മത്സരിക്കേണ്ടി വരും.

മുന്നണിക്കുള്ളിൽ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായി യുപിയിലെ ചന്ദൗലി സീറ്റ് തൃണമൂലിനു സമാജ്‌വാദി പാർട്ടി (എസ്പി) നൽകിയേക്കും. കോൺഗ്രസുമായി കഴിഞ്ഞ ദിവസം നടത്തിയ സീറ്റ് വിഭജനത്തിൽ എസ്പിക്കു ലഭിച്ച മണ്ഡലമാണിത്. യുപി മുൻ മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ ചെറുമകൻ രാജേഷ്പതി ത്രിപാഠി ഇവിടെ സ്ഥാനാർഥിയാകുമെന്നാണു വിവരം. ഇദ്ദേഹം 2021ൽ തൃണമൂലിൽ ചേർന്നിരുന്നു.

English Summary:

Sharad Pawar and Arvind Kejriwal to persuade Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com