സെന്തിലിന് ജാമ്യമില്ല; വിചാരണ വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
Mail This Article
×
ചെന്നൈ ∙ തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളിയ മദ്രാസ് ഹൈക്കോടതി കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിക്കാനുള്ള
സാഹചര്യങ്ങൾ ഇല്ലെന്നും എന്നാൽ 8 മാസമായി ജയിലിൽ കഴിയുന്നതിനാൽ 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അനധികൃത പണമിടപാടിന് ഇ.ഡി കേസെടുത്തതിനു തുടർന്നു കഴിഞ്ഞ ജൂണിലാണ് അറസ്റ്റിലായത്.
English Summary:
Madras High Court rejected V Senthil Balaji's bail application and ordered to complete trial quickly
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.