ADVERTISEMENT

കൊൽക്കത്ത ∙ ഒളിവിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖ് പൊലീസിന്റെ ‘സുരക്ഷിത കസ്റ്റഡി’യിലാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. നക്ഷത്ര സൗകര്യങ്ങൾ നൽകി ഷാജഹാൻ ഷെയ്ഖിനെ താമസിപ്പിച്ചിരിക്കുകയാണെന്നും സുവേന്ദു പറഞ്ഞു. എന്നാൽ മാധ്യമശ്രദ്ധ കിട്ടാൻ സുവേന്ദു അധികാരി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുകയാണെന്നും ഷാജഹാൻ ഷെയ്ഖ് ഉടൻ അറസ്റ്റിലാകുമെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു.

ഷാജഹാൻ ഷെയ്ഖ് 50 ദിവസമായി ഒളിവിൽ കഴിയുകയാണ്. ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സന്ദേശ്ഖലിയിൽ നടത്തുന്ന സമരം തുടരുകയാണ്. ഭൂമി തട്ടിപ്പും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ഉൾപ്പെടെ അനവധി കേസുകളാണ് ഷാജഹാൻ ഷെയ്ഖിനും അനുയായികൾക്കുമെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

സംസ്ഥാന പൊലീസിനു മാത്രമല്ല സിബിഐക്കും ഇ.ഡിക്കും ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാമെന്നു കൽക്കട്ട ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇ.ഡി സംഘത്തെ ജനുവരി 5ന് ഒരു സംഘം ആക്രമിച്ചിരുന്നു.

English Summary:

Agitation continues in Sandeshkhali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com