ADVERTISEMENT

നാലാണ്ടിലൊരിക്കൽ എത്തുന്ന ഫെബ്രുവരി 29 ഇന്ന്. ഈ ദിനത്തിൽ ജനിക്കാൻ അപൂർവ ഭാഗ്യം ലഭിച്ച വ്യക്‌തിയാണു മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി. പിന്നീട്, ഗുജറാത്തായ ബോംബെ സംസ്‌ഥാനത്തിൽ ബുൽസർ ജില്ലയിലെ ഭാദേലിയിൽ രഞ്ചോദ്‌ജി നാഗർജി ദേശായിയുടെ പുത്രനായി 1896 ഫെബ്രുവരി 29നായിരുന്നു അദ്ദേഹത്തിന്റെ ജനനം. രണ്ടുമുതൽ ആറുവരെ ലോക്‌സഭകളിൽ (1957 – 80) അദ്ദേഹം അംഗമായിരുന്നു.

1900 അധിവർഷമല്ലാത്തതിനാൽ മൊറാർജി ദേശായി തന്റെ ആദ്യ ജന്മദിനം കൃത്യ തീയതിയിൽ ആഘോഷിച്ചത് 8 വയസ് പൂർത്തിയായ 1904ലാണ്. 99 വയസ് പൂർത്തിയാക്കി 1995 ഏപ്രിൽ 10ന് അന്തരിച്ച അദ്ദേഹത്തിന് 23 തവണയാണു ഫെബ്രുവരി 29ന് പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞത്.

ഒന്നുമുതൽ 17 ലോക്‌സഭകളിലായി ഏകദേശം 5500 പേർ വന്നുപോയി. പക്ഷേ, മൊറാർജിയോടൊപ്പം ഈ ജന്മദിനം പങ്കിടാൻ മൂന്നാം ലോക്സഭയിലെ വി. ഗോവിന്ദസാമി നായിഡു (തിരുവള്ളൂർ) മാത്രമാണുണ്ടായിരുന്നത്. 1908ലാണ് അദ്ദേഹം ജനിച്ചത്. ഇതുവരെ ഏകദേശം 2400 പേർ വന്നുപോയ രാജ്യസഭയിലും ഈ ജന്മദിനത്തിന് ഒരവകാശിയുണ്ടായിരുന്നു – രുക്‌മിണിദേവി അരുണ്ഡേൽ. നാമനിർദേശം ചെയ്യപ്പെട്ട (1952 – 62) അംഗമായിരുന്ന അവർ മധുരയിൽ 1904ലാണ് ജനിച്ചത്.

ഒറ്റ ദിവസത്തിന്റെ മാറ്റംകൊണ്ട് ലോക്‌സഭയിലും രാജ്യസഭയിലുമായി ഇരുപതിലധികം എംപിമാർക്ക് ഈ അപൂർവ സൗഭാഗ്യം കൈവിട്ടുപോയി. അധിവർഷത്തിലെ ഫെബ്രുവരി 28നും മാർച്ച് ഒന്നിനും ജനിച്ചവരാണ് ഇവർ

English Summary:

Morarji Desai birthday once in every four years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com