ADVERTISEMENT

ന്യൂഡൽഹി ∙ ഫാസ്ടാഗിന്റെ കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തീകരിക്കാൻ ദേശീയപാതാ അതോറിറ്റി ഒരു മാസം കൂടി സമയം നീട്ടി നൽകി. ഇന്നലെ അവസാനിക്കാനിരുന്ന സമയപരിധിയാണ് പേയ്ടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് നീട്ടിയത്. സമയപരിധി അവസാനിച്ചാൽ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകൾ പ്രവർത്തനരഹിതമാകും. ഒപ്പം ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടവും പ്രാബല്യത്തിൽ വരും.

റിസർവ് ബാങ്ക് നടപടി മൂലം പേയ്ടിഎം ഫാസ്ടാഗുകളിൽ മാർച്ച് 15നു ശേഷം റീചാർജ് ചെയ്യാനാവില്ല. 15 വരെയുള്ള ബാലൻസ് അത് തീരുംവരെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. അസൗകര്യം ഒഴിവാക്കാൻ പേയ്ടിഎം ഫാസ്ടാഗ് ഉടമകൾ മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് എടുക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.

English Summary:

NHAI gives one-month extension to FASTag users to comply with the KYC norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com