ADVERTISEMENT

മുംബൈ ∙എൻസിപി പിളർത്തി എൻഡിഎ മുന്നണിയിൽ ചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ സഹോദരപുത്രൻ അജിത് പവാർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ,മറ്റൊരു ഉപമുഖ്യമന്ത്രി ദ്രേവേന്ദ്ര ഫസ്നാവിസ് എന്നിവരെ ശരദ് പവാർ നാളെ വിരുന്നിന് ക്ഷണിച്ചു. ബാരാമതിയിയിലെ പവാറിന്റെ കുടുംബവീട്ടിലാണു വിരുന്ന് ഒരുക്കുന്നത്.

സംസ്ഥാന ഭരണ നേതൃത്വത്തിൽ എത്തിയ ശേഷം തന്റെ ജൻമനാട്ടിൽ ആദ്യമായി എത്തുന്നതുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് പവാർ പറയുന്നത്. ബാരാമതി ലോക്സഭാ മണ്ഡലത്തിൽ പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്കെതിരെ ഭാര്യ സുനേത്രയെ കളത്തിലിറക്കാൻ അജിത് പവാർ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം. അതിനിടെ, ശരദ് വിഭാഗം എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ ഏക്നാഥ് ഷിൻഡെയെ സന്ദർശിച്ചു ചർച്ച നടത്തി.

English Summary:

Sharad Pawar invites Eknath Shinde Ajit Pawar Devendra Fadnavis for dinner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com