ADVERTISEMENT

ബെംഗളൂരു ∙ കർണാടക സർക്കാരിനെ അട്ടിമറിക്കാനും രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടു ചെയ്യിക്കാനുമായി കോൺഗ്രസ് എംഎൽഎമാർക്കു ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ഹിമാചൽപ്രദേശിൽ കോൺഗ്രസ് സർക്കാർ നേരിടുന്ന കൂറുമാറ്റ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു. ‘ബിജെപി വാഗ്ദാനം എംഎൽഎമാരെല്ലാം നിരസിച്ചു. വോട്ട് വാങ്ങി അധികാരത്തിലെത്താൻ കഴിയാത്ത പാർട്ടിയാണവർ. 2008ലും 2019ലും മറ്റു പാർട്ടികളിലെ എംഎൽഎമാരെ ‘വിലയ്ക്കു വാങ്ങി’യാണ് ബിജെപി സർക്കാർ രൂപീകരിച്ചത്’– മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

English Summary:

BJP tried to buy MLAs for fifty crore says Siddaramaiah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com