ADVERTISEMENT

ന്യൂയോർക്ക്∙ യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കൊൽക്കത്ത സ്വദേശിയായ നർത്തകൻ അമർനാഥ് ഘോഷ് (34) യുഎസിലെ മിസോറിയിലാണു വെടിയേറ്റു മരിച്ചത്. കുച്ചിപ്പുഡി, ഭരതനാട്യം നർത്തകനായ അമർനാഥ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയിൽ പെർഫോമിങ് ആർട്സ് വകുപ്പിൽ ഉപരിപഠനം നടത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7,15 ന് സെന്റ് ലൂയിസിൽ വച്ച് നിരവധി തവണ വെടിയേറ്റ അമർനാഥ് തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. കൊലയാളികളെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. 

ചെന്നൈയിലെ കലാക്ഷേത്രയിൽ നിന്നാണ് അമർനാഥ് ബിരുദം നേടിയത്. ഒട്ടേറെ പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും ലഭിച്ചിട്ടുള്ള അമർനാഥ് യുഎസിലും നൃത്ത വിദ്യാലയവും നടത്തിയിരുന്നു. കഴിഞ്ഞ 2 മാസത്തിനുള്ളിൽ മാത്രം 8 ഇന്ത്യക്കാരാണ് യുഎസിൽ കൊല്ലപ്പെട്ടത്. ജനുവരിയിൽ ശ്രേയസ് റെഡ്ഡി (19) നീൽ ആചാര്യ, ഫെബ്രുവരിയിൽ അകുൽ ബി ധവാൻ (18) സമീർ കാമത്ത് (23), ഐടി എൻജിനീയറായ വിവേക് തനേജ (41) സയ്യിദ് മസാഹിർ അലി, വിവേക് സയ്നി (25) എന്നിവരും കൊല്ലപ്പെട്ടു. 

English Summary:

Indian dancer Amarnath Ghosh shot dead in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com