ADVERTISEMENT

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ സുപ്രധാനവിധികൾ പുറപ്പെടുവിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങുന്നു. കോടതിയിൽ ജഡ്ജി എന്ന നിലയിൽ ഇന്ന് അവസാനത്തെ ദിനമായിരിക്കുമെന്നും ഇടതുപാർട്ടിയിലോ കോൺഗ്രസിലോ ബിജെപിയിലോ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും വ്യക്തമാക്കി.

14 കേസുകളിലാണ് ജസ്റ്റിസ് അഭിജിത് ഗംഗോപധ്യായ തൃണമൂൽ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്കൂൾ നിയമന കുംഭകോണക്കേസ് സിബിഐയെ ഏൽപിച്ചതും അദ്ദേഹമായിരുന്നു. ഈ കേസിലാണ് ബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായത്. 

ഏത് പാർട്ടിയിലാണ് ചേരുന്നതെന്ന്  വ്യക്തമാക്കിയിട്ടില്ലെങ്കിലും ബിജെപിയിൽ ചേരുമെന്നാണ് സൂചന. സർവീസ് കാലാവധി തീരാൻ 3 മാസം കൂടിയുണ്ട്.

English Summary:

Calcutta HC judge Abhijit Gangopadhyay to resign on Tuesday, says will join politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com