ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേലിലെ വടക്ക്, തെക്ക് അതിർത്തികളിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും ഇസ്രയേൽ സന്ദർശിക്കുന്നവരും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. മിസൈൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണിത്. 

ഏകദേശം 18,000 പേർ ഈ ഭാഗങ്ങളിലുള്ളതായി വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണ്. 

സഹായത്തിനായി ഇന്ത്യൻ എംബസിയിൽ അടിയന്തര ഹെൽപ്‌ലൈൻ നമ്പർ ഏർപ്പെടുത്തി: 00972 35226748. cons1.telaviv@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം. ഇസ്രയേൽ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റിയുടെ ഹോട്ട്‌ലൈൻ നമ്പറായ 1700707889 ലും ബന്ധപ്പെടാം. 

English Summary:

'Move to safe areas': Warning to Indians in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com