ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്തിൽ കോൺഗ്രസിൽ നിന്നു രാജിവച്ച മുൻ പിസിസി അധ്യക്ഷൻ അർജുൻ മോദ്‌വാദിയ, വർക്കിങ് പ്രസിഡന്റ് അംബരീഷ് ദേർ എന്നിവർ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ.പാട്ടീൽ ഇവർക്ക് അംഗത്വം നൽകി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിച്ചതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർക്കു ബിജെപി സീറ്റു നൽകിയേക്കുമെന്നു പ്രചാരണമുണ്ട്. 

പോർബന്തർ എംഎൽഎ ആയിരുന്ന മോദ്‌വാദിയ സ്ഥാനം രാജിവച്ചിട്ടുണ്ട്. ബിജെപിയുടെ മുതിർന്ന നേതാവ് ബാബു ബോക്കീരിയയെ ആണ് 2022ലെ തിരഞ്ഞെടുപ്പിൽ മോദ്‌വാദിയ തോൽപിച്ചത്. ഇതോടെ ഗുജറാത്ത് അസംബ്ലിയിൽ കോൺഗ്രസിന്റെ അംഗങ്ങൾ 14 ആയി ചുരുങ്ങി. നേരത്തേ ചിരാഗ് പട്ടേൽ, സി.ജെ.ചാവ്‌ഡ എന്നിവരും രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസ് രാജ്യസഭാംഗമായ നരൻ റാഠ്‌വയും ബിജെപിയിലെത്തിയിരുന്നു.

English Summary:

Former president of PCC and working president of BJP in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com