ADVERTISEMENT

ഹൈദരാബാദ് ∙ യുക്രെയ്ൻ യുദ്ധമുഖത്തു റഷ്യൻ സൈന്യത്തിനൊപ്പം പോയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫൻ (30) കൊല്ലപ്പെട്ടു. റഷ്യയിൽനിന്നു യുവാവിനെ തിരിച്ചെത്തിക്കാൻ കുടുംബാംഗങ്ങൾ എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയുടെ സഹായം തേടിയിരുന്നു. മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ഉവൈസി നടത്തിയ അന്വേഷണത്തിലാണ് അസ്ഫൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ഇന്ത്യൻ എംബസി അറിയിച്ചു.

റഷ്യൻ ആർമിയിൽ ഹെൽപർ തസ്തികയിലേക്കെന്നു പറഞ്ഞ് ഏജൻസികൾ അസ്ഫൻ അടക്കം ഒട്ടേറെ ഇന്ത്യക്കാരെ യുക്രെയ്നിലെ യുദ്ധമുഖത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഹൈദരാബാദിൽ തുണിക്കടയിൽ ജോലി ചെയ്തിരുന്ന അസ്ഫനെ ചെന്നൈയിൽനിന്നാണു റിക്രൂട്ട് ചെയ്തത്. പ്രതിമാസം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ശമ്പളം വാഗ്ദാനം ചെയ്താണു കൊണ്ടുപോയത്. കഴിഞ്ഞ ജനുവരിയിൽ റഷ്യയിൽനിന്നു കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്കിലേക്ക് പരിശീലനത്തിന് അയച്ചു.

യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ ജനുവരി 22 നു യുവാവിനെ അവസാനമായി കണ്ട മറ്റൊരു ഇന്ത്യക്കാരൻ വിവരം നാട്ടിൽ അറിയിച്ചിരുന്നു. തുടർന്നാണു കുടുംബം ഉവൈസിയുടെ സഹായം തേടിയത്. അസ്ഫനു ഭാര്യയും 2 പെൺമക്കളുമുണ്ട്.

English Summary:

Indian youth killed in Ukraine war front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com