ADVERTISEMENT

പോർട്ട്ബ്ലെയർ ∙ പാക്കിസ്ഥാനു നാവികസേനാ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ ആൻഡമാനിൽ സ്വകാര്യ ജെട്ടി ജീവനക്കാരൻ അറസ്റ്റിലായി. ആൻഡമാൻ നിക്കോബാർ കമാൻഡിലെ നാവികസേനാ കപ്പലുകളുടെ സമയക്രമം വസീം മോനു എന്നയാൾ പാക്കിസ്ഥാനിലുള്ള ഒരു സ്ത്രീക്കു കൈമാറിയെന്നാണു കേസ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സ്ത്രീയെ പരിചയപ്പെട്ടത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പോർട്ട്‌ബ്ലെയറിലെ നേവൽ ഷിപ് റിപ്പയർ യാഡിലെ 2 കരാർ ജീവനക്കാർ ഇതേ കുറ്റത്തിന് കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു.

English Summary:

One person arrested on leaking naval information to Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com