ഗാർഹിക എൽപിജിക്ക് 100 രൂപ കുറച്ചു; 300 രൂപ ‘ഉജ്വല’ സബ്സിഡി ഒരു വർഷം കൂടി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. ഇന്നു പ്രാബല്യത്തിലാകും. ഡീസൽ, പെട്രോൾ വില കുറയ്ക്കുമോയെന്ന ആകാംക്ഷയുമേറി. ആറു മാസം മുൻപ് 5 നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപ് സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു.
നിരക്ക് കുറയ്ക്കാനുള്ള വനിതാദിനത്തിലെ തീരുമാനം ലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്കുള്ള ‘ഉജ്വല’ കണക്‌ഷനുകളിൽ സിലിണ്ടറിന് 300 രൂപ സബ്സിഡി ഒരു വർഷം കൂടി തുടരും. പൊതുവായ സബ്സിഡി 2020 ജൂണിൽ കേന്ദ്രം അവസാനിപ്പിച്ചിരുന്നു.
പുതിയ നിരക്ക്
ജില്ല വില
തിരുവനന്തപുരം 812
കൊല്ലം 812
പത്തനംതിട്ട 820
ആലപ്പുഴ 815
കോട്ടയം 810
ഇടുക്കി 820
എറണാകുളം 810
തൃശൂർ 815
പാലക്കാട് 821
മലപ്പുറം 811
കോഴിക്കോട് 811
വയനാട് 823
കണ്ണൂർ 823
കാസർകോട് 823
(* ഇന്ത്യൻ ഓയിൽ കോർപറേഷൻ നിരക്ക്; പ്രാദേശികമായി ചെറിയ വ്യത്യാസമുണ്ടാകാം)