സുധാ മൂർത്തി രാജ്യസഭയിലേക്ക്
Mail This Article
×
ന്യൂഡൽഹി ∙ ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തിയെ (74) രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണ മൂർത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവുമാണ്. രാജ്യാന്തര വനിതാ ദിനത്തിൽ തന്നെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചത് ഇരട്ടി സന്തോഷം പകരുന്നതായി സുധാ മൂർത്തി പറഞ്ഞു. രാജ്യസഭയിലെ സുധയുടെ സാന്നിധ്യം സ്ത്രീശക്തിയുടെ തെളിവാണെന്ന് നാരായണ മൂർത്തി പറഞ്ഞു. 2023ൽ സുധയ്ക്ക് പത്മഭൂഷൺ ബഹുമതി ലഭിച്ചിരുന്നു.
മക്കൾ: റോഹൻ മൂർത്തി, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി.
English Summary:
Sudha Murty Nominated To Rajya Sabha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.