ADVERTISEMENT

ന്യൂഡൽഹി ∙ അഴിമതിവിരുദ്ധ മുന്നറിയിപ്പു നൽകുന്നവരെ (വിസിൽ ബ്ലോവർമാർ) സംരക്ഷിക്കുന്നതിനുള്ള നടപടി നിർദേശിച്ചു ദേശീയ നിയമ കമ്മിഷൻ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകി. വ്യാപാര രഹസ്യങ്ങളുമായി ബന്ധപ്പെട്ട ശക്തമായ നിയമം ശുപാർശ ചെയ്യുന്ന കമ്മിഷൻ, ഇതിൽ വിസിൽ ബ്ലോവർമാരുടെ സംരക്ഷണത്തിനു കർശനവും സുരക്ഷിതവുമായ വ്യവസ്ഥ വേണം എന്നാണ് നി‍ർദേശിക്കുന്നത്. 

നീണ്ടുനിൽക്കുന്ന വ്യവഹാരങ്ങളിൽ നിന്നു സംരക്ഷിക്കണമെന്നും ഇതു കേവലം പ്രതിരോധത്തിനുള്ള വ്യവസ്ഥ മാത്രമാകരുതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യാപാര രഹസ്യങ്ങളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഒഴിവാക്കാൻ കഴിയില്ലെന്നാണ് കമ്മിഷൻ നിരീക്ഷിക്കുന്നത്. 2014 ലെ വിസിൽ ബ്ലോവേഴ്‌സ് പ്രൊട്ടക‍്ഷൻ നിയമത്തിലെ പരിമിതികളും റിപ്പോർട്ടിലുണ്ട്.

English Summary:

Law Commission Recommends Whistleblower Protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com