ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ രാജി, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നെന്നു സൂചന. സർക്കാരിലെ ഉന്നതർ നടത്തിയ ഒത്തുതീർപ്പു ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു രാജി കൈമാറിയത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നും മറിച്ചുള്ള വിവരങ്ങളിൽ കഴമ്പില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.

തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ 2 ഒഴിവുകളും നികത്താനുള്ള നടപടിയിലേക്കു കേന്ദ്രസർക്കാർ കടന്നു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ നേതൃത്വത്തിലുള്ള സേർച് കമ്മിറ്റി 5 പേരുകൾ വീതമുള്ള രണ്ടു പട്ടികകൾ നിയമന സമിതിക്ക് ഉടൻ കൈമാറും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരു കേന്ദ്രമന്ത്രി, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർ ഉൾപ്പെട്ട നിയമന സമിതിയുടെ യോഗം 15നു വിളിച്ചുചേർക്കും. ഈ സമിതിയുടെ ശുപാർശപ്രകാരമാകും രാഷ്ട്രപതി നിയമനം നടത്തുക. 

ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്നോടിയായി തിരഞ്ഞെടുപ്പു നിരീക്ഷകരുടെ യോഗം ഇന്നു കമ്മിഷൻ വിളിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും രണ്ടായിരത്തോളം നിരീക്ഷകരെ വിവിധ സ്ഥലങ്ങളിലേക്കു നിയോഗിക്കുക. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ നാളെയും 13നും ജമ്മുവും സന്ദർശിക്കും.

English Summary:

Differences with Chief Election Commissioner led to Arun Goel’s resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com