ADVERTISEMENT

മുംബൈ ∙ പ്ലാറ്റ്ഫോമിൽ തളർന്നുവീണയാൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാതിരുന്നതിനെത്തുടർന്ന് ട്രെയിനിന്റെ ലഗേജ് കോച്ചിൽ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെ‍ൻഡ് ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് റെയിൽവേ പൊലീസ് കോൺസ്റ്റബിൾ വിജയ് ഖാണ്ഡേക്കർ, മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിലെ മഹേഷ് അൻഡാളെ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

കഴിഞ്ഞ മാസം 14 ന് ശിവ്‌രി റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിനിൽ കയറിയ അലാവുദീൻ മുജാഹിദ് (47) ശാരീരിക അസ്വസ്ഥതയെ തുടർന്ന് റേ റോഡ് സ്റ്റേഷനിൽ ഇറങ്ങിയെങ്കിലും ബെഞ്ചിൽ തളർന്നുവീണു.

ലഹരിമരുന്നിന് അടിമയാണെന്നു കരുതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇദ്ദേഹത്തെ പിന്നാലെ വന്ന ലോക്കൽ ട്രെയിനിന്റെ ലഗേജ് കോച്ചിൽ എടുത്തുകയറ്റി സ്ഥലം വിട്ടു. പിറ്റേന്ന് ഗോരേഗാവ് സ്റ്റേഷനിൽ റെയിൽവേ പൊലീസിന്റെ പരിശോധനയ്ക്കിടെയാണ് ലഗേജ് കോച്ചിൽ മൃതദേഹം കണ്ടെത്തിയത്.

English Summary:

Two Mumbai Police Personnel Suspended Nor Negligence Leading To 47-Year-Old Commuter's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com