ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിനു പകരം ഇത്തവണ സിപിഎം ഡിണ്ടിഗലിൽ മത്സരിക്കും. മധുരയാണ് രണ്ടാമത്തെ മണ്ഡലം. കമൽ ഹാസന്റെ കൂടി പിന്തുണയോടെ കോയമ്പത്തൂരിൽ മത്സരിച്ചു ശക്തി തെളിയിക്കാൻ ഡിഎംകെ തീരുമാനിച്ചതോടെയാണിത്. കോയമ്പത്തൂർ ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചിരിക്കെയാണു ഡിഎംകെയുടെ അപ്രതീക്ഷിത നീക്കം. കഴിഞ്ഞ തവണ മത്സരിച്ച നാഗപട്ടണം, തിരുപ്പൂർ സീറ്റുകൾ തന്നെ സിപിഐക്ക് ലഭിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മേഖലയിലെ മിക്ക മണ്ഡലങ്ങളിലും ഡിഎംകെ പരാജയപ്പെട്ടിരുന്നു. ഒരിടത്ത് വിജയിച്ചത് ബിജെപിയാണ്. മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിയോഗിച്ചിരുന്ന മന്ത്രി സെന്തിൽ ബാലാജി അറസ്റ്റിലാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശക്തനായ സ്ഥാനാർഥിയെ നിയോഗിച്ച് ലോക്സഭാ മണ്ഡലം നിലനിർത്താൻ ഡിഎംകെ തന്നെ മത്സരത്തിനിറങ്ങണമെന്ന് തീരുമാനിച്ചു.

English Summary:

CPM will contest from Dindigul Instead of Coimbatore this time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com