അസമിലെ പ്രതിഷേധം: സാഹചര്യം വ്യത്യസ്തം
Mail This Article
×
ഗുവാഹത്തി ∙ ബംഗ്ലദേശിൽനിന്നെത്തിയ ഹിന്ദുക്കൾക്കു പൗരത്വം നൽകുന്നതിലെ എതിർപ്പു മൂലമാണ് അസമിൽ ആസു ഉൾപ്പെടെയുള്ള സംഘടനകൾ പ്രക്ഷോഭരംഗത്തെത്തിയിരിക്കുന്നത്. അനധികൃതമായി സംസ്ഥാനത്തു കുടിയേറിയവർക്ക് സിഎഎയുടെ മറവിൽ പൗരത്വം ലഭിക്കുമെന്നാണ് ഇവരുടെ വാദം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉയരുന്ന എതിർപ്പിൽനിന്നു വ്യത്യസ്തമാണിത്.
2019 ൽ നിയമം കൊണ്ടുവന്നപ്പോഴും കലാപസമാന സാഹചര്യമുണ്ടാകുകയും പൊലീസ് നടപടിയിൽ 5 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ദേശീയ പൗര റജിസ്റ്ററിൽ (എൻആർസി) ഉൾപ്പെടാത്ത ആർക്കെങ്കിലും സിഎഎ പ്രകാരം പൗരത്വം ലഭിച്ചാൽ ആദ്യം സ്ഥാനമൊഴിയുക താനായിരിക്കുമെന്നു പ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
English Summary:
Protests in Assam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.