ഇലക്ടറൽ ബോണ്ട് ആര് ആർക്ക് നൽകി? കണ്ടെത്താനായേക്കില്ല
Mail This Article
ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചാലും ഒരു കമ്പനി വാങ്ങിയ നിശ്ചിത ബോണ്ട് ഏതു പാർട്ടിയാണ് പണമാക്കിയതെന്നു കണ്ടെത്താൻ കഴിഞ്ഞേക്കില്ല. വ്യാജ ബോണ്ടുകൾ തടയാനായി സുരക്ഷാമുൻകരുതലെന്ന നിലയിൽ ഓരോ ബോണ്ടിനും സീരിയൽ നമ്പറുണ്ട്. ഇവ അൾട്രാവയലറ്റ് വെളിച്ചത്തിലേ കാണാനാകൂ. എന്നാൽ, എസ്ബിഐ ഈ സീരിയൽ നമ്പരുകൾ അതതു വ്യക്തിയുടെ/കമ്പനിയുടെ പേരിൽ രേഖപ്പെടുത്താറില്ലെന്നു മുൻ ധന സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കിയിരുന്നു. ബോണ്ട് വാങ്ങിയയാളെ കണ്ടെത്താൻ ഈ നമ്പർ ഉപയോഗിക്കാനാവില്ലെന്നു സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
Read Also: പാർട്ടികൾ പണമാക്കിയത് 22,030 ഇലക്ടറൽ ബോണ്ടുകൾ; 2019 ഏപ്രിൽ മുതൽ വിറ്റത് ആകെ 22,217 ബോണ്ടുകൾ
അങ്ങനെയെങ്കിൽ, എസ്ബിഐ നൽകിയിരിക്കുന്ന പട്ടികയിൽ ബോണ്ടുകളുടെ സീരിയൽ നമ്പറുണ്ടാകില്ല. സുപ്രീം കോടതി ഇതു ചോദിച്ചിട്ടുമില്ല. സീരിയൽ നമ്പറുണ്ടെങ്കിൽ ഒരു കമ്പനി വാങ്ങിയ നിശ്ചിത ബോണ്ട് ഏതു പാർട്ടിയാണ് പണമാക്കി മാറ്റിയതെന്നു 2 ലിസ്റ്റുകളും താരതമ്യം ചെയ്ത് കണ്ടെത്താമായിരുന്നു. പല കമ്പനികളും ഉപകമ്പനികളുടെ പേരിലാകാം ബോണ്ടുകൾ വാങ്ങിയതെന്ന പ്രശ്നവുമുണ്ട്. എങ്കിലും തീയതിയും മറ്റു സൂചനകളും വച്ച് ചില സംഭാവനകൾ ഏതു പാർട്ടിക്കാണു ലഭിച്ചതെന്നു മനസ്സിലാക്കാൻ കഴിഞ്ഞേക്കും.